എയർഗൺ ഉപയോഗിച്ച് തലയിൽ വെടിവെച്ചു, പിന്നാലെ കാർ ഷെഡ്ഡിൽ തൂങ്ങിമരിച്ചു; പൊന്നാനിയിൽ 66 കാരന്‍റെ മരണത്തിൽ അന്വേഷണം

Published : Sep 11, 2025, 08:56 PM IST
66 year Old man found dead in ponnani

Synopsis

ശിവദാസൻ തൂങ്ങി നിൽക്കുന്ന സ്ഥലത്തുനിന്നും എയർഗൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പൊന്നാനി: എയർഗൺ ഉപയോഗിച്ച് വെടിവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. മലപ്പുറം പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശി ശിവദാസൻ(66) ആണ് മരിച്ചത്. വീട്ടിലെ കാർ ഷെഡ്ഡിൽ തൂങ്ങിയ നിലയിലാണ് ശിവദാസന്‍റെ മൃതദേഹം കണ്ടെത്തിയത്. വലത്തെ നെറ്റിയിൽ എയർ ഗൺ തുളച്ചു കയറിയ നിലയിലാണ്.

ശിവദാസൻ തൂങ്ങി നിൽക്കുന്ന സ്ഥലത്തുനിന്നും എയർഗൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സമീപത്തെ വീട്ടുകാരാണ്, ശിവദാസനെ തുങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം