ഒളിപ്പിക്കാൻ പോയത് ഇരുവേലിക്കലെ വീട്ടിലേക്ക്, കൂട്ട് നിന്നത് സുഹൃത്ത്, സ്ഥിരം കേസുകളിലെ പ്രതികൾ; 2 കിലോ കഞ്ചാവുമായി 66കാരിയും സഹായിയും അറസ്റ്റിൽ

Published : Jan 21, 2026, 09:30 PM IST
drug arrest

Synopsis

കഴിഞ്ഞയാഴ്ച ഇവരുടെ വീടിന് സമീപത്തു നിന്നും ഒന്നര കിലോ കഞ്ചാവുമായി ഏരൂർ സ്വദേശി പിടിയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലുമായിരുന്നു.

കൊല്ലം: രണ്ട് കിലോ കഞ്ചാവുമായി വയോധികയും സഹായിയായ സുഹൃത്തും പൊലീസ് പിടിയിൽ. അലയമൺ കരുകോൺ ഇരുവേലിക്കൽ ചരുവിള പുത്തൻ വീട്ടിൽ കുലുസംബീവി(66) സഹായി കുട്ടിനാട് മിച്ചഭൂമിയിൽ സുജാ ഭവനിൽ രാജുകുമാർ( 58 ) എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കരുകോൺ ഇരുവേലിക്കലിലുള്ള വീടിന് സമീപത്തെ പുരയിടത്തിൽ കഞ്ചാവ് ഒളിപ്പിക്കാനായി കൊണ്ടു പോകുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ് ഇരുവരും. കഴിഞ്ഞയാഴ്ച ഇവരുടെ വീടിന് സമീപത്തു നിന്നും ഒന്നര കിലോ കഞ്ചാവുമായി ഏരൂർ സ്വദേശി പിടിയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. 

കഞ്ചാവ് വാങ്ങാൻ എത്തിയവരുമായി വിലയെ ചൊല്ലിയുള്ള തർക്കത്തിനിടെ സംഘർഷമുണ്ടാവുകയും ഇവർക്ക് ക്രൂരമായ് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഡാൻസാഫ് എസ്ഐ ബാലാജി .എസ്. കുറുപ്പ്, അഞ്ചൽ പൊലീസ് സ്റ്റേഷൻ എസ്.ഐ മോനിഷ്.എം, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.സി പി. ഒ അനീഷ് കുമാർ , സി.പി.ഒ മാരായ ആദർശ് വിക്രം, ആലിഫ് ഖാൻ , അഞ്ചൽ പി.എസ് എ.എസ്.ഐ സന്തോഷ് ചെട്ടിയാർ, എസ്.സി.പി.ഒ രജീഷ് കുമാർ, സി.പി.ഒ നവീന എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് 71കാരി, ഓടി വന്ന് കുത്തി മറിച്ചിട്ടു, വീണത് 10 അടി താഴ്ച്ചയുള്ള തോട്ടിലേക്ക്; കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം