
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ 66-കാരനെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ ഫാക്ടറിപ്പടി സ്വദേശി ഫിലിപ്പ് എന്ന് വിളിക്കുന്ന ഫിലിപ്പോസ് (66) ആണ് പിടിയിലായത്. രണ്ടു മാസങ്ങൾക്ക് മുൻപ് സ്കൂൾ വേനലവധി കാലത്തായിരുന്നു സംഭവം. കൈതച്ചക്ക തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ ഇയാൾ കാലിൽ പിടിച്ച് നിലത്തിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കുട്ടി പീഡനവിവരം രക്ഷിതാക്കളോട് തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്ന് ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ചിറ്റാർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam