ആദ്യം ബാർ ലൈസൻസ് അനുവദിച്ചത് അവർ അംഗീകരിക്കുന്നു. എന്നാൽ വിവാദമാവുമ്പോൾ കയ്യൊഴിയുന്ന സമീപനമാണ്. ഇത് ഇരട്ടത്താപ്പാണ്. ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റുന്നത് അഴിമതി നടത്താൻ പറ്റുന്നവരെ വകുപ്പിൽ നിയമിക്കുന്നതിനാണെന്നും സിപിഎം സംസ്ഥാന സെക്രട്രട്ടറി ആരോപിച്ചു.

ദില്ലി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ യുഡിഎഫ് സർക്കാരിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വകുപ്പുതലത്തിൽ ഉദ്യോഗസ്ഥരെ മാറ്റുന്നത് അഴിമതി നടത്താനാണെന്നും വകുപ്പ് മന്ത്രി അറിയാതെ ബാർ ലൈസൻസ് കൊടുത്തു എന്നത് വിചിത്രമായ കാര്യമെന്നും എം.വി ഗോവിന്ദൻ ദില്ലിയിൽ പ്രതികരിച്ചു. സിവിൽ സർവീസ് ബോർഡ് ചേരാത്ത സ്ഥലമാറ്റത്തിതെതിരെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്ത് വന്നിരുന്നു. ആദ്യം ബാർ ലൈസൻസ് അനുവദിച്ചത് അവർ അംഗീകരിക്കുന്നു. എന്നാൽ വിവാദമാവുമ്പോൾ കയ്യൊഴിയുന്ന സമീപനമാണ്. ഇത് ഇരട്ടത്താപ്പാണ്. ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റുന്നത് അഴിമതി നടത്താൻ പറ്റുന്നവരെ വകുപ്പിൽ നിയമിക്കുന്നതിനാണെന്നും സിപിഎം സംസ്ഥാന സെക്രട്രട്ടറി ആരോപിച്ചു.

എൽഡിഎഫ് കാലത്തെ ബാർ ലൈസൻസ് അന്വേഷിക്കുമെന്ന സർക്കാർ നിലപാടിൽ ഏത് അന്വേഷണവും വരട്ടെയെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു. കൊല്ലത്ത് മസ്റ്ററിങ് പൂർത്തിയാക്കാത്തതിനെ തുടർന്ന് വിവിധ പെൻഷനുകളിൽ നിന്നും 37000 പേരെ ഒഴിവാക്കപ്പെടുന്നു എന്നത് ഗൗരവകരമാണ്. പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ വേണം. സാങ്കേതികത്വം പറഞ്ഞ് ആളുകളെ ഒഴിവാക്കുന്നത് അംഗീകരിക്കാൻ ആകിലെന്നും ഇത് കേരളത്തിൽ ആകെ ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

കാലടി സംസ്‌കൃത സര്‍വ്വകലാശാല വി സിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളില്‍ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിൽ മാപ്പ് എഴുതിക്കൊടുത്താല്‍ മാത്രം സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന വി.സി സിസ തോമസിന്‍റെ നിലപാടിനെതിരെയും എവി ഗോവിന്ദൻ പ്രതികരിച്ചു. മാപ്പ് പറയുന്ന രീതി ആർഎസ്എസുകാർക്കാണ്. സവർക്കർ ഉൾപ്പെടെയുള്ളവർ മാപ്പ് പറഞ്ഞാണ് കേസുകളിൽ നിന്നും ഒഴിഞ്ഞത്. അത് കേരളത്തിലെ വിദ്യാർത്ഥി സമൂഹം നടപ്പിലാക്കാനാണ് പറയുന്നതെങ്കിൽ നടപ്പില്ലെന്നും കോടതിയിൽ നിന്ന് പ്രതികൂല നടപടിയുണ്ടായാൽ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 12 വിദ്യാര്‍ത്ഥികളും മാപ്പ് എഴുതിക്കൊടുത്താല്‍ മാത്രം സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് സിന്‍ഡിക്കേറ്റ് നിബന്ധന വെച്ചിരുന്നു. വിഷയം സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്ത ശേഷമാണ് അച്ചടക്ക സമിതി റിപ്പോര്‍ട്ട് പുറത്തുവന്നത്. അച്ചടക്ക നടപടി പിന്‍വലിക്കാനാവില്ലെന്ന നിലപാടിലാണ് സിസ തോമസ്.