
തിരുവനന്തപുരം: കോവളത്ത് വയോധികയെ വീടിന് പിന്നിലെ പുരയിടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കോവളം വെളളാർ നെടുമം ടി.സി.67/2019 മുരിങ്ങവിള വീട്ടിൽ പരേതരായ ഗോവിന്ദന്റെയും അപ്പിയുടെയും മകളായ കൗസല്യ(67) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം എന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളിൽ നിന്ന് അകന്നുകഴിയുകയായിരുന്നു കൗസല്യ എന്ന് പൊലീസ് പറഞ്ഞു.
കൗസല്യക്ക് ഭക്ഷണം കൊടുക്കുന്നതിനായി എത്തിയ ബന്ധു, വീട്ടിൽ ആളെ കാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തുന്നത്. കൗസല്യ താമസിച്ചിരുന്ന ഷീറ്റ് മേഞ്ഞ വീടിന്റെ പുറകുവശത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് കോവളം പൊലീസ് സ്ഥലത്തെത്തി. കോവളം എസ്.എച്ച്.ഒ സജീവും സംഘവും സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു.
ആത്മഹത്യ എന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തുടർ നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതയാണ്. കോവളം പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: വിശാലാക്ഷി, പങ്കജാക്ഷി, വനജാക്ഷി, സുഭദ്ര.
Read More :
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam