മൂവാറ്റുപുഴയിൽ നിന്ന് അനധികൃത മണല്‍വാരല്‍; സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

Published : Feb 04, 2022, 08:51 AM IST
മൂവാറ്റുപുഴയിൽ നിന്ന് അനധികൃത മണല്‍വാരല്‍; സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

Synopsis

അനധികൃതമായി വാരിയ മണൽ ലോറിയിൽ കയറ്റുമ്പോഴായിരുന്നു അറസ്റ്റ്. മണൽ വാരുകയായിരുന്ന സുഹൃത്തുക്കളെ സഹായിക്കാനെത്തിയതെന്നാണ് സുനിൽകുമാറിന്‍റെ വിശദീകരണം

മൂവാറ്റുപുഴയിൽ നിന്ന് അനധികൃതമായി മണൽവാരിയ സംഭവത്തില്‍ സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. ഉദയനാപുരം മുൻ പഞ്ചായത്ത് പ്രസിഡന്‍റ് സുനിൽ കുമാറാണ് അറസ്റ്റിലായത്. അനധികൃതമായി വാരിയ മണൽ ലോറിയിൽ കയറ്റുമ്പോഴായിരുന്നു അറസ്റ്റ്. മണൽ വാരുകയായിരുന്ന സുഹൃത്തുക്കളെ സഹായിക്കാനെത്തിയതെന്നാണ് സുനിൽകുമാറിന്‍റെ വിശദീകരണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തോട്ടപ്പള്ളി കരിമണല്‍ ഖനനം: സര്‍ക്കാറിനെതിരെ സിപിഐ രംഗത്ത്
തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യപ്രതിഷേധവുമായി സിപിഐ. പ്രളയ മുന്നൊരുക്കങ്ങളുടെ പേരില്‍ കരിമണല്‍ കൊള്ളയാണ് നടക്കുന്നതെന്ന് സിപിഐ ആരോപിച്ചു. തോട്ടപ്പള്ളിയിലെ കരിമണല്‍ നീക്കത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധം ഉയര്‍ത്തുകയാണ് സിപിഐ. പൊഴി മുറിച്ച് കുട്ടനാട്ടിലെ അധികജലം ഒഴുക്കിവിടാനെന്ന പേരില്‍ കരിമണല്‍ കൊള്ള നടക്കുന്നുവെന്നാണ് ആരോപണം.

തുടര്‍ച്ചയായ പൊലീസ് പരിശോധനകളില്‍ മനം മടുത്തു; സ്വന്തം ലോറിക്ക് തീകൊളുത്താന്‍ ഉടമയുടെ ശ്രമം
തുടര്‍ച്ചയായ പൊലീസ് പരിശോധനകളില്‍ മനം മടുത്ത് നടുറോഡില്‍ സ്വന്തം ലോറിക്ക് തീകൊളുത്താന്‍ ഉടമയുടെ ശ്രമം. കൊല്ലം ശാസ്താംകോട്ടയില്‍ ഇന്നലെ രാവിലെ നടന്ന പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഡീസല്‍ ടാങ്ക് തുറന്ന് തീക്കൊള്ളി ഉരച്ചിട്ടെങ്കിലും തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. 

പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തി ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസ്
തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ പ്രവർത്തകനുമെതിരെ കേസ്. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ നാസർ എന്നിവർക്കെതിരെ കേസെടുത്തു. ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ വച്ച്  യുവതിക്ക് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച് നഗ്നചിത്രം പകർത്തുകയായിരുന്നു.

സ്വന്തം പുരയിടത്തിലെ മണല്‍വാരല്‍ ചോദ്യം ചെയ്തു; റിട്ട. ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായി പരാതി
ഏരൂര്‍ ഭാരതിപുരത്ത് സ്വന്തം പുരയിടത്തില്‍ നിന്ന് അനധികൃതമായി മണല്‍ വാരിയത് ചോദ്യം ചെയ്ത റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതായി പരാതി. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്  തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.  ഏരൂര്‍ ഭാരതിപുരം സ്വദേശി മോഹനന് മര്‍ദ്ദനമേറ്റത്. തന്റെ പുരയിടത്തിലെ മണ്ണ് നീക്കം ചെയ്യാന്‍ സമീപത്തെ മൂര്‍ത്തിക്കാവിലെ ഭരണസമിതി അംഗങ്ങള്‍ ശ്രമിച്ചപ്പോള്‍ തടയുകയായിരുന്നു മോഹനന്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം