
കൊല്ലം: കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ. ഇവരിൽ നിന്നായി 2.3 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ നാലു പേരും കൊല്ലം സ്വദേശികളായ മൂന്നു പേരുമാണ് പിടിയിലായത്.
വര്‍ക്കല മേൽവെട്ടൂര്‍ സ്വദേശി മാഹിൻ (28),കൊല്ലം ഉമയനല്ലൂര്‍ സ്വദേശി ഷാനു (27), തിരുവനന്തപുരം പാലോട് കരിമൻകോട് സ്വദേശിനി അൻസീയ (35), വര്‍ക്കല വെട്ടൂര്‍ സ്വദേശി തസ്ലീം (23), ചാത്തന്നൂര്‍ സ്വദേശി സൂരജ് (27), വര്‍ക്കല വെട്ടൂര്‍ സ്വദേശി താരിഖ് (20), കൊല്ലം പാരിപ്പള്ളി സ്വദേശി ഗോകുൽ ജി നാഥ് (32) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ ചിലർ നേരത്തെയും ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണ്. കൊട്ടിയം പൊലീസും ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊട്ടിയത്ത് പുലർച്ചെ രണ്ട് കാറുകൾ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നത് കണ്ട് പൊലീസ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. പ്രതികളിൽ ചിലർ നേരത്തെയും ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി.