കളിക്കുന്നതിനിടെ ഏഴു വയസ്സുകാരൻ വിഴുങ്ങിയത് അഞ്ചു രൂപ നാണയം: പുറത്തെടുത്തത് ഇങ്ങനെ...

Published : Feb 24, 2024, 01:19 PM IST
കളിക്കുന്നതിനിടെ ഏഴു വയസ്സുകാരൻ വിഴുങ്ങിയത് അഞ്ചു രൂപ നാണയം: പുറത്തെടുത്തത് ഇങ്ങനെ...

Synopsis

ഗ്യാസ്‌ട്രോ എൻററോളജി വിഭാഗം ഡോ.പി. ബിബിൻറെ നേതൃത്വത്തിൽ എൻഡോസ്‌കോപ്പിയിലൂടെ നാണയം പുറത്തെടുക്കുകയായിരുന്നു.

മലപ്പുറം: ഏഴു വയസുകാരൻ അബദ്ധത്തിൽ വിഴുങ്ങിയ നാണയം പെരിന്തൽണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു. കഴിഞ്ഞദിവസമാണ് തൊഴുവാനൂർ സ്വദേശിയായ ഏഴു വയസുകാരൻ കളിക്കുന്നതിനിടയിൽ അഞ്ച് രൂപ നാണയം അബദ്ധത്തിൽ വിഴുങ്ങിയത്. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അന്നനാളത്തിൽ കുടുങ്ങിയ നിലയിലായിരുന്നു നാണയം. തുടർന്ന് ഗ്യാസ്‌ട്രോ എൻററോളജി വിഭാഗം ഡോ.പി. ബിബിൻറെ നേതൃത്വത്തിൽ എൻഡോസ്‌കോപ്പിയിലൂടെ നാണയം പുറത്തെടുക്കുകയായിരുന്നു.

PREV
click me!

Recommended Stories

ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍