പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന്‍ റിമാന്റില്‍

Published : Feb 24, 2024, 11:49 AM IST
പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന്‍ റിമാന്റില്‍

Synopsis

എസ്.ഐ ജാന്‍സി മാത്യു എത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനഭംഗത്തിനും പോക്‌സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തു.

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിരയായ കുട്ടി വീട്ടില്‍ പരാതി പറയുകയും വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

എസ്.ഐ ജാന്‍സി മാത്യു എത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനഭംഗത്തിനും പോക്‌സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തു. ഇയാള്‍ മുന്‍പും തന്നോട് മോശമായി പെരുമാറിയിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ; സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന, കയ്യോടെ പൊക്കി പൊലീസ്
ക്യാനിന്‍റെ പേരില്‍ അക്രമം; പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്