
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. മടവൂർ ഗവ. എൽപി സ്കൂളിലെ വിദ്യാർഥിനി കൃഷ്ണേന്ദുവാണ് സ്വന്തം വീടിന് മുന്നിൽ അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസ് ഇറങ്ങി തൊട്ട് പിന്നാലെയായിരുന്നു അപകടം. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ കേബിളിൽ കാൽ കുരുങ്ങി ബസിനടയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവൻ നഷ്ടപ്പെട്ടു. കെഎസ്ആർടി ഡ്രൈവർ മണികണ്ഠൻറെയും സൂപ്പർ മാർക്കറ്റ് ജീവനക്കാരി ശരണ്യയുടെയും മകളാണ് കൃഷ്ണേന്ദു.
തിരുവനന്തപുരം മടവൂരിലാണ് വൈകീട്ട് നാല് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടിയെ ഇറക്കി സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. കുട്ടിയുടെ വീടിന്റെ മുന്നിൽ വെച്ചാണ് സംഭവം ഉണ്ടായത്. കുട്ടിയെ വീട്ടിൽ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം. വീടിനടുത്തെ ഇടവഴിയിൽ ബസിറങ്ങി നടക്കുന്നതിടെ കാലുവഴുതി കുട്ടി വീഴുകയായിരുന്നു. ബസ്സിന്റെ പിൻഭാഗത്തെ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയത്. കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാരനായ മണികണ്ഠനാണ് അച്ഛൻ. അമ്മ ശരണ്യ. ഏകസഹേദരൻ കൃഷ്ണനുണ്ണി പ്ലസ് വൺ വിദ്യാർത്ഥിയാണ്.
കൃഷ്ണേന്ദുവിന്റെ സംസ്കാരം നാളെ നടക്കും. നാളെ രാവിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. കൃഷ്ണേന്ദു പഠിച്ചിരുന്ന മടവൂർ സർക്കാർ എൽപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചേക്കും. ഇതിന് ശേഷം വീട്ടുവളപ്പിലായിരിക്കും സംസ്കാരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം