തൊഴിലുറപ്പ് പണിക്കിടെ 7 പേര്‍ക്ക് കടന്നൽ കുത്തേറ്റു, ഒരാള്‍ മരിച്ചു

Published : Oct 12, 2023, 02:50 PM ISTUpdated : Oct 12, 2023, 03:28 PM IST
തൊഴിലുറപ്പ് പണിക്കിടെ 7 പേര്‍ക്ക് കടന്നൽ കുത്തേറ്റു, ഒരാള്‍ മരിച്ചു

Synopsis

ഏഴ് തൊഴിലാളികൾക്കാണ് കടന്നലിൻ്റെ കുത്തേറ്റു. എടത്തിരുത്തി കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്. 

തൃശ്ശൂര്‍: തൃശൂര്‍ എടത്തിരുത്തിയിൽ തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. ഏഴ് തൊഴിലാളികൾക്കാണ് കടന്നലിന്‍റെ കുത്തേറ്റത്. എടത്തിരുത്തി കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്. 

ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കിയിരുന്നു. പുൽക്കാടുകൾ വെട്ടുന്നതിനിടെ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടിമാറിയെങ്കിലും തിലകന്‍ അകപ്പെട്ടുപോയി. ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും തിലകന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലെത്തിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു