
കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം എല്‍ സുരേഷിന്റെ നേതൃത്വത്തില്‍ എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 73 പാര്‍ട്ടി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉദയംപേരൂരില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോൺഗ്രസിൽ ചേർന്നവർക്ക് പ്രാഥമിക അഗത്വം നല്‍കി.
ബംഗാളിലെ സ്ഥിതിയാകും കേരളത്തിലെ സിപിഎമ്മിനുമെന്ന് വിഡി സതീശൻ പറഞ്ഞു. ആര്‍എസ്എസുമായുള്ള ചങ്ങാത്തം പോലും ചോദ്യം ചെയ്യാന്‍ കഴിയാത്ത നിലയിലേക്ക് സിപിഎം എത്തിയെന്നും വര്‍ഗീയതയോട് സന്ധിചെയ്തും അധികാരം നിലനിര്‍ത്തണം എന്നത് മാത്രമാണ് ഇപ്പോള്‍ സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഇടതുമൂല്യമുള്ള ഒരാള്‍ക്കും ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.
ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, മുഹമ്മദ് കുട്ടി മാസ്റ്റർ, ഐ കെ രാജു, രാജു പി നായർ, ആർ വേണുഗോപാൽ, സുനിലാ സിബി, എൻ പി മുരളി, ടി കെ ദേവരാജൻ, ആർ കെ സുരേഷ് ബാബു, ജോൺ ജേക്കബ്, ഷൈൻ മോൻ, കെ ബി മനോജ്, കമൽ ഗിബ്ര, ജയൻ കുന്നേൽ, ജൂബൻ ജോൺ, ഗോപിദാസ്, സി വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി പോൾ അധ്യക്ഷനായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam