അമ്മയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറിയിടിച്ചു ബസിനടിയിൽപ്പെട്ടു, യുവാവിന് ദാരുണാന്ത്യം

Published : Oct 12, 2024, 01:39 AM IST
അമ്മയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറിയിടിച്ചു ബസിനടിയിൽപ്പെട്ടു, യുവാവിന് ദാരുണാന്ത്യം

Synopsis

പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം. അമ്മ ഇനോയി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുതന കുറ്റിശ്ശേരിൽ ഷാജൻ ചാക്കോയുടെ മകൻ സുബിൻ ഷാജൻ (26) ആണ് മരിച്ചത്. ദേശീയപാതയിൽ കരിയിലക്കുളങ്ങര പെട്രോൾ പമ്പിനു സമീപം ആറാം തീയതി വൈകിട്ട് ആറിനായിരുന്നു അപകടം. കായംകുളത്ത് നിന്നും ചെറുതനയിലേക്ക് മാതാവിനോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ എതിരെ വന്ന ലോറിയിടിച്ച് തെറിച്ചുവീണ സുബിൻ പിന്നാലെ വന്ന മിനി ബസ്സിന് അടിയിൽപെടുകയായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം. അമ്മ ഇനോയി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ
പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ