ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Published : Sep 04, 2020, 07:27 PM IST
ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന വയോധികന്‍  മരിച്ചു

Synopsis

റോഡില്‍ വീണ് പരിക്കേറ്റതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

കായംകുളം: സ്കൂട്ടര്‍ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കൃഷ്ണപുരം കാപ്പിൽ മേക്ക് ഗൗരി സദനം ( പാലാഴിയിൽ) രവീന്ദ്രനാചാരി(74) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് ദേശീയ പാതയിൽ ചിറക്കടവത്തിന് സമീപത്താണ് അപകടം നടന്നത്.

രവീന്ദ്രനാചാരി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ റോഡില്‍ വീണ് പരിക്കേറ്റതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തുടർന്നു നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍
തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം; രാത്രി വൈകിയും ദൗത്യം തുടരും