റോഡിലെ വലിയ വിള്ളലിൽ വീണ് സ്കൂട്ടർ മറി‌ഞ്ഞു; വയോധികന് പരിക്ക്

Published : Jan 30, 2025, 12:28 AM IST
റോഡിലെ വലിയ വിള്ളലിൽ വീണ് സ്കൂട്ടർ മറി‌ഞ്ഞു; വയോധികന് പരിക്ക്

Synopsis

അടിവാരത്തു നിന്നും നരിക്കുനിയിലേക്ക് പോകുമ്പോഴാണ് അമ്മദ് കോയ അപകടത്തിൽപ്പെട്ടത്

കോഴിക്കോട്: ദേശീയ പാതയിലെ കുഴിയിൽ വീണ സ്കൂട്ടർ മറിഞ്ഞ് വയോധികന് പരിക്ക്. ദേശീയ പാത 766ൽ താമശ്ശേരി ചുങ്കം കെ.എസ്.ഇ.ബി ഓഫീസിന് സമീപം റോഡിൽ രൂപപ്പെട്ട കൂറ്റൻ വിള്ളലിൽ സ്കൂട്ടർ ചാടി അപകടത്തിൽ പെടുകയായിരുന്നു. അടിവാരം വള്ളിയാട് സ്വദേശിയായ അമ്മദ് കോയക്കാണ് (74) സാരമായി പരിക്കേറ്റത്.

അടിവാരത്തു നിന്നും നരിക്കുനിയിലേക്ക് പോകുമ്പോഴാണ് അമ്മദ് കോയ അപകടത്തിൽപ്പെട്ടത്. റോഡിന്റെ പാതി ഭാഗത്ത് വിള്ളൽ രൂപപ്പെട്ടിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും കുഴിയടക്കാൻ യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ദിവസേന നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അങ്കണവാടിയില്‍ എട്ടടിയോളം നീളമുള്ള മൂര്‍ഖന്‍; പാത്രങ്ങള്‍ക്കിടയില്‍ പത്തിവിരിച്ച നിലയില്‍ കണ്ടത് ഹെല്‍പ്പര്‍
കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!