സഹപാഠികളിൽ നിന്ന് ഒഴിഞ്ഞുമാറി വിദ്യാർത്ഥിനി, പുറത്ത് വന്നത് ക്രൂര പീഡനം, വയോധികനും ബന്ധുവിനും തടവും പിഴയും

Published : May 24, 2026, 02:00 AM ISTUpdated : May 24, 2026, 02:03 AM IST
child abuse

Synopsis

ക്ലാസ് റൂമിൽ മറ്റു കുട്ടികളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്ന കുട്ടിയോട് ക്ലാസ് ടീച്ചർ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനും ബന്ധുവിനും തടവ് ശിക്ഷ. ഒന്നാം പ്രതിയായ കീഴാറൂർ കാവല്ലൂർ സ്വദേശി വിൽസന് (75) 25 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ഇയാളുടെ ബന്ധുകൂടിയായ രണ്ടാം പ്രതി അനീഷിനെ (36) 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുവാനും നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. സുജ ശിക്ഷിച്ചത്. ക്ലാസ് റൂമിൽ മറ്റു കുട്ടികളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്ന കുട്ടിയോട് ക്ലാസ് ടീച്ചർ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്. വിവരം പുറത്തു പറഞ്ഞാൽ അമ്മയെയും അനുജനെയും പ്രതികൾ കൊന്നുകളയും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. വെള്ളറട എസ്.എച്ച്.ഒ ആയിരുന്ന എൻ.ജിജി, ജെ.മോഹൻദാസ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്,അഡ്വ.വി.ആർ. മായാദേവി എന്നിവർ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പ്രിയദർശിനിയിൽ' കുഴങ്ങി സ്വകാര്യ ബസുടമകൾ പണിമുടക്കി, 4 ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു
ഗുണ്ടാവിളയാട്ടം, പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരെ മർദിച്ചു, നിരവധി കേസുകളിലെ പ്രതികളായ രണ്ട് യുവാക്കളെ നാടുകടത്തി