കടയുമടയും ജീവനക്കാരും നിസ്കരിക്കാൻ പോയി, പിൻവാതിലിലൂടെ ബനിയൻ വച്ച് മുഖം മറച്ച് കള്ളൻ, മലപ്പുറത്ത് ചിക്കൻ കടയിൽ മോഷണം

Published : May 23, 2026, 11:46 PM IST
chicken stall theft

Synopsis

മുന്നിലെ ഷട്ടര്‍ താഴ്ത്തിയിരുന്നെങ്കിലും കടയുടെ പിന്നിലെ വാതില്‍ അടച്ചിരുന്നില്ല. ഈ വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്.

ഒതുക്കുങ്ങൽ: മലപ്പുറത്ത് ചിക്കന്‍ സ്റ്റാളില്‍ പട്ടാപ്പകല്‍ മോഷണം. ഒതുക്കുങ്ങലിലെ എം കെ ചിക്കന്‍ സ്റ്റാളിലാണ് മോഷണം നടന്നത്. കടയുമടയും ജീവനക്കാരും പള്ളിയില്‍ പോയ സമയത്താണ് മോഷ്ടാവ് കടക്കുള്ളില്‍ കടന്നത്. വെള്ളിയാഴ്ച ഉച്ചക്ക് നിസ്കാരത്തിനായി പള്ളിയില്‍ പോയതായിരുന്നു എം കെ ചിക്കന്‍ സ്റ്റാള്‍ ഉടമയും ജീവനക്കാരും. മുന്നിലെ ഷട്ടര്‍ താഴ്ത്തിയിരുന്നെങ്കിലും കടയുടെ പിന്നിലെ വാതില്‍ അടച്ചിരുന്നില്ല. ഈ വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. സിസിടിവി ക്യാമറ കണ്ട കള്ളന്‍ ധരിച്ചിരുന്ന ബെനിയനുപയോഗിച്ച് മുഖം മറച്ചു.

മേശയില്‍ നിന്നും അയ്യായിരം രൂപയോളം കവര്‍ന്ന ശേഷം സ്ഥലം വിട്ടു. ജീവനക്കാര്‍ കടയിലെത്തിയ സമയത്താണ് മോഷണം നടന്ന കാര്യം അറിയുന്നത്. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.കടയെക്കുറിച്ച് വ്യക്തമായി അറിയുന്നവരാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടിയുടെ ആഘാതത്തിൽ വീടിൻ്റെ ഭിത്തി അടര്‍ന്നുവീണു; എറണാകുളത്ത് ഇടിമിന്നലിൽ വിദ്യാര്‍ത്ഥിക്ക് പരിക്ക്
വിദേശത്തേക്ക് തിരിച്ച് പോകാനിരിക്കെ കൊല്ലത്ത് ദമ്പതികൾ മരിച്ച നിലയിൽ, കൊലപാതകവും ആത്മഹത്യയുമെന്ന് പൊലീസ്