
വയനാട്: പ്രകൃതി ദുരന്തത്തിൽ അകപ്പെടുന്ന വളർത്തുമൃഗങ്ങൾക്കായി സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നു. വയനാട് കോട്ടത്തറയിൽ ആണ് ആദ്യ സംരക്ഷണ കേന്ദ്രം ഒരുക്കുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കോട്ടത്തറ ഗ്രാമപഞ്ചായത്ത്, ഹ്യൂമൻ സൊസൈറ്റി ഇൻറർനാഷണൽ ഇന്ത്യ എന്നിവർ സഹകരിച്ചാണ് സംരക്ഷണകേന്ദ്രം ഒരുക്കുന്നത്.
പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതിയായി. ഇതിനായി 69 ലക്ഷം രൂപ ഹ്യൂമൻ സൊസൈറ്റി ഇൻറർനാഷണൽ ഇന്ത്യ നൽകും.10 ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും വിനിയോഗിക്കും. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അടക്കമുള്ള സാഹചര്യങ്ങൾ മുൻനിർത്തിയാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam