കാറിനുള്ളിൽ കുടുങ്ങി 6വയസുകാരി, ഗുരുവായൂരിൽ കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം, ഒടുവിൽ രക്ഷ

Published : Mar 11, 2025, 11:31 PM ISTUpdated : Mar 11, 2025, 11:44 PM IST
കാറിനുള്ളിൽ കുടുങ്ങി 6വയസുകാരി, ഗുരുവായൂരിൽ കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം, ഒടുവിൽ രക്ഷ

Synopsis

ഈ സമയം കരഞ്ഞ് നിലവിളിച്ച പെൺകുട്ടിയെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ദമ്പതികൾ ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളുമായി ക്ഷേത്രത്തിൽ പോകുകയായിരുന്നു

തൃശ്ശൂർ : ഗുരുവായൂരിൽ ആറുവയസ്സുകാരി കാറിൽ കുടുങ്ങി. കർണാടക സ്വദേശികളായ ദമ്പതികളാണ് 6 വയസ്സുള്ള പെൺകുട്ടിയെ കാറിൽ ലോക് ചെയ്ത് ക്ഷേത്ര ദർശനത്തിന് പോയത്. ഒരു മണിക്കൂറിന് ശേഷമാണ് ക്ഷേത്ര ദർശനത്തിന് പോയ രക്ഷിതാക്കൾ തിരിച്ചെത്തിയത്. ഈ സമയം കരഞ്ഞ് നിലവിളിച്ച പെൺകുട്ടിയെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ദമ്പതികൾ തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളുമായി ക്ഷേത്രത്തിലേക്ക് ദർശനത്തിന് പോകുകയായിരുന്നു. കുട്ടി കുടുങ്ങിയ വിവരം ഉച്ചഭാഷിണിയിൽ വിളിച്ചു പറഞ്ഞതിന് പിന്നാലെ ദമ്പതികൾ എത്തി. കുട്ടി ഉറങ്ങിയതിനാലാണ് കാറിൽ ഇരുത്തിയതെന്നാണ് ദമ്പതികളുടെ വിശദീകരണം. ദമ്പതികളെ താക്കീത് ചെയ്ത് പൊലീസ് വിട്ടയച്ചു. 

നിയന്ത്രണം വിട്ട കാർ കരിക്ക് വിൽക്കുന്ന കടയിലേക്ക് പാഞ്ഞു കയറി; യുവതിക്ക് ദാരുണാന്ത്യം


 

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം