സ്കൂൾ വിട്ട് വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Published : Oct 10, 2023, 11:41 PM IST
സ്കൂൾ വിട്ട് വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Synopsis

മുത്തശ്ശി മുറിയിൽ കയറി നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്

ആലപ്പുഴ: കുട്ടനാട് ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ റെജിമോന്റെയും മനീഷയുടെയും മകൾ ആർ നിരഞ്ജനയാണ് മരിച്ചത്. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇന്ന് വൈകിട്ട് സ്കൂൾ വിട്ടു വീട്ടിലെത്തിയ ശേഷമാണു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമാണു വീട്ടിലുണ്ടായിരുന്നത്.  മുറിയിൽ കയറിയ കുട്ടിയെ പുറത്തേക്കു കാണാതായതിനെ തുടർന്ന് മുത്തശി മുറിക്കുള്ളിൽ കയറി നോക്കി. അപ്പോഴാണു  അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. 

മുത്തശി ഉടൻ ബന്ധുക്കളെ വിളിച്ചുവരുത്തി കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു