സ്വര്‍ണം മുക്കുപണ്ടമായി! ആർഡിഒ ഓഫീസിൽ സൂക്ഷിച്ചിരുന്ന 8.5 പവൻ സ്വര്‍ണം മുക്കുപണ്ടമായി; അന്വേഷണം ആരംഭിച്ച് തൃശൂര്‍ കളക്ടര്‍

Published : Jan 31, 2026, 08:39 AM IST
Fake gold

Synopsis

2003ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്‍റെ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്.

തൃശൂര്‍: കോടതി നിര്‍ദ്ദേശ പ്രകാരം റവന്യൂ വകുപ്പില്‍ സൂക്ഷിച്ച സ്വര്‍ണം, മുക്കുപണ്ടമായി. സംഭവത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു. 2003ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്‍റെ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്. മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കാനാണ് കോടതി ഏല്‍പ്പിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം മക്കള്‍ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് സ്വര്‍ണം മുക്കുപണ്ടമായത് അറിയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെടുമങ്ങാട് പമ്പിൽ പാർക്കിംഗ് തർക്കം; ജീവനക്കാരനെ ഓട്ടോ റിക്ഷാ ഡ്രൈവർമാർ ചേർന്ന് മർദിച്ചു
വ്യാജപീഡന പരാതി, കോടതി വിട്ടയച്ചു, ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഡാലോചനയിൽ യുവാവ് ജയിലിലായത് 32 ദിവസം