
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നല്കിയ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ വെറുതെ വിട്ടു. കേസിൽ അറസ്റ്റിലായ താരിഖ് 32 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. പറവൂർ അതിവേഗ കോടതിയാണ് മാളികംപീടിക അറയ്ക്കൽ വീട്ടിൽ താരിഖിനെ കുറ്റവിമുക്തനാക്കിയത്. ആലുവ വെസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസാണിത്. 2019 ജൂലൈ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. താരിക്കിന്റെ മാളികംപീടികയിലെ വീട്ടിലേക്കെത്തിച്ച യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2020 നവംബർ 11നാണ് യുവതി മൊഴി നല്കിയത്. വിചാരണ വേളയിൽ കേസ് താരിഖിന്റെ ഭാര്യയും സുഹൃത്തും ചേർന്ന് ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണെന്നും മറ്റൊരാൾക്ക് എതിരെയും പരാതിക്കാരി സമാന പീഡന പരാതി നൽകിയെന്നുമുള്ള വാദം കോടതി ശരിവച്ചു. മകളുടെ കസ്റ്റഡി ലഭിക്കാൻ വ്യാജ കേസ് നൽകിയെന്ന വാദവും കോടതി അംഗീകരിച്ചു. താരിഖിന്റെ ഭാര്യയായ മലപ്പുറം സ്വദേശിനിയും മാതാവും മൈനറായ മകളെ കൂട്ടി അതിജീവിതയുടെ വീട്ടിൽ സന്ദർശനം നടത്തിയതും പ്രതി ഭാഗത്തിന് തെളിയിക്കാൻ കഴിഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam