
കൽപ്പറ്റ: ബെംഗളൂരുവിൽ നിന്നും മടങ്ങിവരികയായിരുന്ന മലയാളി വ്യവസായിയെ ആക്രമിച്ച് കാർ കവർന്നു. വയനാട് കല്ലൂർ പാലത്തിന് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കാർ പിന്നീട് പുൽപ്പള്ളി പാടിച്ചിറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സന്തോഷിനെയാണ് ആക്രമിച്ച് കാർ കവർന്നത്. ബെംഗളൂരുവിൽ നിന്നും മടങ്ങവെയായിരുന്നു സംഭവമുണ്ടായത്. സന്തോഷിന്റെ പരാതിയിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എട്ടംഗ സംഘമാണ് പ്രതിയെ ആക്രമിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.