ബാലമുരുകൻ രക്ഷപ്പെട്ടത് സ്കൂട്ടറിലോ? കടുംനീല നിറത്തിലുള്ള ആക്ടിവ സ്കൂട്ടർ മോഷണം പോയതായി പരാതി

Published : Nov 05, 2025, 12:08 PM IST
balamurugan

Synopsis

ആലത്തൂരിലെ ഹോട്ടലിൽ ബാലമുരുകനെ തമിഴ്നാട് പൊലീസ് കൈവിലങ്ങില്ലാതെയായിരുന്നു എത്തിച്ചതെന്ന് വ്യക്തമായിരുന്നു. ബാലമുരുകനെ തമിഴ്നാട് പൊലീസ് കൈവിലങ്ങില്ലാതെ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു

തൃശ്ശൂർ: കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട് പൊലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത് സ്കൂട്ടറിലാണെന്ന് സൂചന. പ്രതി രക്ഷപ്പെട്ട വിയ്യൂർ മണലാർ കാവിൽ നിന്ന് കടുംനീല നിറത്തിലുള്ള ആക്ടിവ സ്കൂട്ടർ മോഷണം പോയതായി പരാതി ലഭിച്ചു. ഈ സ്കൂട്ടറിലാണോ ബാലമുരുകൻ രക്ഷപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ബാലമുരുകൻ രക്ഷപ്പെടാനുളള സാധ്യത കൂടി പരിശോധിച്ചാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. 

ആലത്തൂരിലെ ഹോട്ടലിൽ ബാലമുരുകനെ തമിഴ്നാട് പൊലീസ് കൈവിലങ്ങില്ലാതെയായിരുന്നു എത്തിച്ചതെന്ന് വ്യക്തമായിരുന്നു. ബാലമുരുകനെ തമിഴ്നാട് പൊലീസ് കൈവിലങ്ങില്ലാതെ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ബാലമുരുകൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ സംബന്ധിച്ച് തമിഴ്നാട് പൊലീസ് നൽകിയതും തെറ്റായ വിവരമാണ്. കറുത്ത ഷർട്ടും വെള്ളമുണ്ടും എന്നായിരുന്നു തമിഴ്നാട് പൊലീസ് നൽകിയ വിവരം. പക്ഷേ ദൃശ്യങ്ങളിൽ ഇളം നീല ഷർട്ടാണ് ബാലമുരുകൻ ധരിച്ചിരിക്കുന്നത്.

വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ. തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവമുണ്ടായത്. ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ മേയിൽ തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായി രീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പൊലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നും നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു സ്കൂട്ടർ മോഷണവിവരം പുറത്ത് വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി