തിരുവനന്തപുരത്ത് വൻമോഷണം; വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയം 100 പവൻ മോഷണംപോയി

Published : Jul 07, 2023, 02:56 PM ISTUpdated : Jul 07, 2023, 03:19 PM IST
തിരുവനന്തപുരത്ത് വൻമോഷണം; വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയം 100 പവൻ മോഷണംപോയി

Synopsis

മകന്റെ ഉപനയന ചടങ്ങുകൾക്കാണ് ലോക്കറിലിരുന്ന 100 പവൻ സ്വർണം എടുത്തത്. പിന്നീട് ഇവ രണ്ടാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ മോഷണം. വീട്ടിൽ നിന്ന് 100 പവൻ സ്വർണാഭരണം മോഷണം പോയി. തിരുവന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.  ഫോർട്ട് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രദേശത്ത് മോഷണം പരമ്പരയുണ്ടായിരുന്നു. ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തു. വീട്ടുടമ രാമകൃഷ്ണൻ ദുബൈയിൽ ജോലി ചെയ്യുകയാണ്. സംഭവസ്ഥലത്ത് വിരലടയാള വിദ​ഗ്ധരും പൊലീസും പരിശോധിക്കുന്നു.

മകന്റെ ഉപനയന ചടങ്ങുകൾക്കാണ് ലോക്കറിലിരുന്ന 100 പവൻ സ്വർണം എടുത്തത്. പിന്നീട് ഇവ രണ്ടാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചു. പിന്നീടാണ് തൃച്ചന്ദൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയത്. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്ന് കിടക്കുകയായിരുന്നു. ബലപ്രയോ​ഗത്തിലൂടെ വാതിൽ തുറന്ന ലക്ഷണമില്ല. അതുകൊണ്ടുതന്നെ ദുരൂഹതയുണ്ട്. റൂമിലെ സാധനങ്ങൾ വാരിവിതറിയ നിലയിലായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ നിന്നും അയോനയുടെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത് വിമാനത്തിൽ, മരണത്തിലും 5 പേർക്ക് പുതുജീവനേകി 17കാരി
തുടരുന്ന നിയമലംഘനം, ദീർഘദൂര ബസുകൾ കുറഞ്ഞ ദൂരത്തേക്കുള്ള യാത്രക്കാരെ സ്റ്റോപ്പുകളിൽ നിന്ന് കയറ്റുന്നില്ലെന്ന് പരാതി