കേരളത്തിൽ 84 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ ആരംഭിച്ചു; തീരദേശ വനിതകളുടെ കുടുംബവരുമാനത്തിൽ 35 ശതമാനം വരെ വർധനവെന്ന് സിഎംഎഫ്ആർഐ

Published : Oct 15, 2026, 01:19 PM IST
CMFRI

Synopsis

കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപാദനം തുടങ്ങി വിവിധ മേഖലകളിൽ തീരദേശ വനിതാ സംരംഭകരാക്കാനാണ് സിഎംഎഫ്ആർഐ സഹായം നൽകിയത്. ഇതിലൂടെ ഗുണഭോക്താക്കളുടെ കുടുംബവരുമാനത്തിൽ 35 ശതമാനം വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

കൊച്ചി: സഹായത്തിൽ കേരളത്തിൽ 84 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ ആരംഭിച്ചതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐ. കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യം വളർത്തൽ, കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപാദനം തുടങ്ങി വിവിധ മേഖലകളിൽ തീരദേശ വനിതാ സംരംഭകരാക്കാനാണ് സിഎംഎഫ്ആർഐ സഹായം നൽകിയത്. ഇതിലൂടെ ഗുണഭോക്താക്കളുടെ കുടുംബവരുമാനത്തിൽ 35 ശതമാനം വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയുള്ള സിഎംഎഫ്ആർഐയുടെ സയൻസ് ടെക്നോളജി ഇന്നൊവേഷൻ (എസ്ടിഐ) ഹബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ കേരളത്തിലെ എട്ട് ജില്ലകളിലായി 84 മൈക്രോ സംരംഭങ്ങളാണ് ആരംഭിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഏറെയും. ഈ പദ്ധതിയിലൂടെ 220 സ്ത്രീകളും ആറ് ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 469 പേർക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. കൂടാതെ ഏകദേശം 2500 പേർക്ക് പരോക്ഷമായ നേട്ടങ്ങളും പദ്ധതിവഴി ലഭിച്ചുവരുന്നുണ്ട്.

പദ്ധതിയുടെ അവലോകനമനുസരിച്ച് ഗുണഭോക്താക്കളുടെ കുടുംബവരുമാനത്തിൽ 30 മുതൽ 35 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് എസ്ടിഐ ഹബിന് നേതൃത്വം നൽകുന്ന ഡോ. വിപിൻ കുമാർ വി.പി. വ്യക്തമാക്കി. സാങ്കേതിക മികവും സംരംഭകശേഷിയും മെച്ചപ്പെടുത്തുന്നതിനായി എസ്ടിഐ ഹബ്ബിന്റെ കീഴിൽ 141 പരിശീലന പരിപാടികൾ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. കൂടുമത്സ്യ കൃഷി, കരിമീൻ വിത്തുത്പാദനം, അലങ്കാര മത്സ്യകൃഷി, സംയോജിത മത്സ്യകൃഷി, കല്ലുമ്മേക്കായ - കടൽ മുരിങ്ങ കൃഷി, മൂല്യവർദ്ധിത മത്സ്യോൽപന്ന യൂണിറ്റുകൾ, മീൻ വിൽപ്പന, ഉണക്കമീൻ ഉൽപാദന യൂണിറ്റുകൾ തുടങ്ങിയ വിവിധ മേഖലകളിലാണ് സംരംഭങ്ങൾ പ്രവർത്തിക്കുന്നത്. കൂടാതെ, മത്സ്യക്കൂട് നിർമ്മാണം, അക്വേറിയം ബിസിനസ്, സംയോജിത മത്സ്യകൃഷി, മത്സ്യവിത്ത് വിതരണം തുടങ്ങിയ മേഖലകളിൽ പ്രൊഫഷണലുകളായി മാറിയവരുമുണ്ട്.

പരമ്പരാഗത തൊഴിൽ മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, മത്സ്യമേഖലയിലെ വിവിധ രംഗങ്ങളിൽ ഉൽപാദകരും സേവന ദാതാക്കളും ബിസിനസ് ഉടമകളുമായി മാറാൻ ഈ പദ്ധതി സ്ത്രീകളെ സഹായിച്ചതായി സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. സിഎംഎഫ്ആർഐയുടെ അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്റർ, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സഹായത്തോടെ സാങ്കേതിക കൈമാറ്റം, പരിശീലനം, സംരംഭകത്വ മാർഗ്ഗനിർദ്ദേശം, വിപണി സൗകര്യമൊരുക്കൽ എന്നിവയും ചെയ്തുവരുന്നുണ്ട്. കുറഞ്ഞ വരുമാനവും പരിമിതമായ തൊഴിൽ അവസരങ്ങളിലുമായി ജീവിക്കുന്ന തീരദേശ ജനതയുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. വനിതാ കർഷദിനമായ ഇന്ന് ദേശീയ കർഷക പുരസ്‌കാര ജേതാവും സിഎംഎഫ്ആർഐ പദ്ധതിയുടെ ഗുണഭോക്താവുമായ ഡോ. അഖിലമോളുടെ കൊടുങ്ങല്ലൂരിലെ മത്സ്യഫാമിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങിൽ വനിതാ സംരംഭകരുടെ അനുഭവങ്ങളും വിജയഗാഥകളും പങ്കുവെക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തണ്ടറിൽ കുടുങ്ങി രണ്ടുപേര്‍, ആലുവയിൽ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി
പട്ടാമ്പി തിരുവേ​ഗപ്പുറയിൽ 2 കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു, അപകടമുണ്ടായത് ഇന്നലെ വൈകുന്നേരം