85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ അന്വേഷണം മുന്നോട്ട്

Published : Sep 07, 2026, 10:53 AM IST
digital arrest scam

Synopsis

ഹൈദരാബാദിൽ വിരമിച്ച ഗസറ്റഡ് ഓഫീസറെ ഡിജിറ്റൽ അറസ്റ്റിലാക്കിയെന്ന് വിശ്വസിപ്പിച്ച് 85 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം കേരളത്തിലേക്ക്. തട്ടിപ്പിനിരയായ വ്യക്തിയുടെ പണം എറണാകുളം, അരൂർ സ്വദേശികളായ മൂന്ന് പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് കണ്ടെത്തി. ഇവർക്ക് ഹൈദരാബാദ് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

അരൂർ: വിരമിച്ച ഗസറ്റഡ് ഓഫീസറെ ഡിജിറ്റൽ അറസ്റ്റിലാക്കിയെന്ന് വിശ്വസിപ്പിച്ച് 85 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം കേരളത്തിലേക്കും. തട്ടിപ്പിനിരയായ ഹൈദരാബാദ് സ്വദേശിയുടെ പണം മലയാളികളായ മൂന്ന് പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അരൂർ എഴുപുന്ന സ്വദേശി നന്ദകുമാർ, എറണാകുളം മൂലങ്കുഴി സ്വദേശി വൈശാഖ്, വൈശാഖിന്‍റെ ബന്ധു ആലീസ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്നാണ് കണ്ടെത്തൽ.

ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഹൈദരാബാദ് പൊലീസിന് ലഭിച്ചത്. തുടർന്ന് മൂവരോടും ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. കേരള പൊലീസിന്റെ സഹായത്തോടെയാണ് നോട്ടീസ് കൈമാറിയത്. ഹൈദരാബാദ് സ്വദേശിയായ റിട്ട. ഗസറ്റഡ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിൽ ഇവരുടെ പങ്ക് സംബന്ധിച്ചും പണം അക്കൗണ്ടുകളിലേക്ക് എത്തിയതിന്റെ സാഹചര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ
കുപ്പിയിലാക്കി കൊണ്ടുവന്നത് 2 കിലോ കടൽ വെള്ളരി, കോവളത്ത് രണ്ട് പേർ പിടിയിൽ