
തൃശൂർ : കാർ നിർത്തിയിട്ട ബുള്ളറ്റിൽ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ്. കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിത വേഗതയിലെത്തിയ കാർ നിർത്തിയിട്ട ബുള്ളറ്റ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ മൂന്നു വയസ്സുകാരനുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിലാണ് പ്രതിയായ കാർ ഡ്രൈവർക്കായി കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) നെതിരെയാണ് കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിലേക്കും പോലീസ് അറിയിപ്പ് നൽകി. ചാട്ടുകുളം - ചെമ്മണ്ണൂർ റോഡിലുള്ള ബെനിൻ്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. വീടിനു പരിസരത്ത് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 12നായിരുന്നു അപകടം. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്‌ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമിൽ ഐബക് എന്നിവരാണ് മരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam