18 മണിക്കൂർ, 6 വേട്ട നായകൾ, 9 ഷൂട്ടർമാർ; സമീപ കാലത്തെ ഏറ്റവും വലിയ ദൗത്യം, ഓങ്ങല്ലൂരിൽ വെടി വച്ച് കൊന്നത് 87 കാട്ടുപന്നികളെ

Published : Oct 22, 2025, 08:43 PM IST
Wild Boar

Synopsis

പാലക്കാട് ഓങ്ങല്ലൂരിൽ 18 മണിക്കൂർ നീണ്ട ദൗത്യത്തിൽ 87 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും ഓങ്ങല്ലൂർ പഞ്ചായത്തും സംയുക്തമായി നടത്തിയ ഈ ദൗത്യത്തിൽ 9 അംഗീകൃത ഷൂട്ടർമാരും സഹായികളും പങ്കെടുത്തു. 

പാലക്കാട്: ഓങ്ങല്ലൂരിൽ ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് 87 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. മലപ്പുറം, ജില്ലകളിലെ അംഗീകാരമുള്ള 9 ഷൂട്ടർമാരും 20 ഓളം സഹായികളും 6 വേട്ട നായ്ക്കളും ചേർന്നായിരുന്നു ദൗത്യം നടത്തിയത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂർ പഞ്ചായത്തും സംയുക്തമായാണ് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്

അലി നെല്ലേങ്കര, ദേവകുമാർ വരിക്കത്ത്, ചന്ദ്രൻ വരിക്കത്ത്, വി ജെ തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടിൽ, മനോജ് മണലായ, ഷാൻ കെ പി, വേലായുധൻ വരിക്കത്ത്, ഇസ്മായിൽ താഴെക്കോട് എന്നീ ഷൂട്ടർമാരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. സമീപ കാലത്ത് നടത്തിയ ഏറ്റവും വലിയ ദൗത്യം ആയിരുന്നു ഇതെന്ന് ഷൂട്ടർമാർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്