
മലയാറ്റൂർ: മകനുമായുളള തർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് വീണ് വയോധികൻ മരിച്ചു. അങ്കമാലി മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപം താമസിക്കുന്ന പടയാടൻ ദേവസിക്കുട്ടി (87) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകൻ ഡേവിസ് ഭാര്യയെ മർദിക്കുന്നത് കണ്ടതിനെ തുടർന്ന് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ദേവസിക്കുട്ടിക്ക് പരിക്കേറ്റത്. മലയാറ്റൂർ പള്ളിയിലെ മുൻ കപ്യാരാണ് ഡേവിസ്. ഇതിനിടെ ദേവസിക്കുട്ടി ഭിത്തിയിൽ തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവസിക്കുട്ടിയെ നാട്ടുകാർ ഉടൻ മലയാറ്റൂരിലെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam