ഇടുക്കിയിൽ ലഹരി പിടിമുറുക്കി; രണ്ടുമാസത്തിനിടെ പിടിച്ചെടുത്തത് 88 കേസുകൾ; വല വിരിച്ച് പൊലീസ്

Published : Mar 21, 2023, 02:02 PM ISTUpdated : Mar 21, 2023, 02:05 PM IST
ഇടുക്കിയിൽ ലഹരി പിടിമുറുക്കി; രണ്ടുമാസത്തിനിടെ പിടിച്ചെടുത്തത് 88 കേസുകൾ; വല വിരിച്ച് പൊലീസ്

Synopsis

അതേസമയം, ലഹരി ഉപയോഗവും വിൽപനയും വ്യാപകമായിട്ടും പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രമായി അന്വേഷണം ഒതുങ്ങുകയാണ്. ഇത്തരം ലഹരി സംഘങ്ങൾക്കു ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്. 

ഇടുക്കി: ജില്ലയിൽ ലഹരി ഉപയോ​ഗവും വിൽപ്പനയും വ്യാപകമാകുന്നു. രണ്ടു മാസത്തിനിടെ, ജില്ലയിൽ എക്സൈസ് റജിസ്റ്റർ ചെയ്തത് 88 ലഹരികേസുകളാണ്. കഞ്ചാവ്, മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയാണ് എക്സൈസ് പിടിച്ചെടുത്തിട്ടുള്ളത്. എന്നാൽ ഇതിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും എൽഎസ്ഡിയും അടക്കം ഉൾപ്പെടുന്നുണ്ട്. ലഹരി മരുന്ന് കേസുകൾ റജിസ്റ്റർ ചെയ്യാത്ത ഒരു ദിവസവും ഇല്ലെന്ന സ്ഥിതിയായിരിക്കുകയാണിന്ന്. സംസ്ഥാനത്താകെ ലഹരിക്കെതിരെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇടുക്കിയിലും പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. 

അതേസമയം, ലഹരി ഉപയോഗവും വിൽപനയും വ്യാപകമായിട്ടും പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രമായി അന്വേഷണം ഒതുങ്ങുകയാണ്. ഇത്തരം ലഹരി സംഘങ്ങൾക്കു ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്. എന്നാൽ അത്തരം തലങ്ങളിലേക്കൊന്നും അന്വേഷണം നീളുന്നില്ലെന്നതാണ് വസ്തുത. പരിശോധനകൾ ശക്തമാക്കിയതോടെ, അബ്കാരി കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിൽ 157 അബ്കാരി  കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകളിൽ 153 പ്രതികളും എൻഡിപിഎസ് കേസുകളിൽ 87 പ്രതികളുമാണ് ഉള്ളത്. 

ലോറിയിൽ മൈദയ്ക്കൊപ്പം 800 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ; ചെർപ്പുളശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജില്ലയിൽ എക്സൈസ് നടത്തിയ പരിശോധനകളിൽ പിടികൂടിയവ

കോട - 950 ലീറ്റർ 
ചാരായം- 47 ലീറ്റർ വ്യാജമദ്യം-70.2 ലീറ്റർ
ഇന്ത്യൻ നിർമിത വിദേശമദ്യം- 543.93 ലീറ്റർ

കഞ്ചാവ് 4.938 കിലോഗ്രാം 
കഞ്ചാവ് ചെടി- 22 എണ്ണം 
എംഡിഎംഎ 1.631 ഗ്രാം ചരസ്- 88 ഗ്രാം
ഹഷീഷ് ഓയിൽ-7.386 ഗ്രാം
വാഹനങ്ങൾ 21

ബം​ഗളൂരു ടൂ കൊല്ലം വോൾവോ, യാത്രയിൽ യുവാവ് അറിഞ്ഞില്ല പിന്നാലെയെത്തിയ കണ്ണുകൾ; ബസ് ഇറങ്ങിയപ്പോൾ കുടുങ്ങി

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു