മരുന്ന് നൽകിയതിന് പിന്നാലെ ശ്വാസംമുട്ടൽ, കുറ്റ്യാടിയില്‍ 9 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു; കേസെടുത്ത് പൊലീസ്‌

Published : Sep 26, 2025, 05:51 PM IST
new born death

Synopsis

മരുന്ന് നൽകിയതിന് പിന്നാലെ ശ്വാസംമുട്ടൽ, കുറ്റ്യാടിയില്‍ 9 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. സംഭവത്തില്‍ കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: കുറ്റ്യാടിയില്‍ ഒന്‍പത് ദിവസം പ്രായമായ നവജാത ശിശു മരിച്ചു. കക്കട്ടില്‍ മണിയൂര്‍ സ്വദേശികളായ ഹിരണ്‍-ചാരുഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്നും വീട്ടില്‍ വെച്ച് മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടെന്നുമാണ് വിവരം. സംഭവത്തില്‍ കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരുന്ന് നല്‍കിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുഞ്ഞ് മരിച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ സംഭവത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാവൂ. ഏത് മരുന്നാണ് കുഞ്ഞിന് നല്‍കിയത്, ഡോക്ടറുടെ നിര്‍ദേശപ്രകാരമാണോ നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്