
തൃശ്ശൂർ : തൃശ്ശൂരിൽ ടൂറിസ്റ്റ് ബസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒമ്പത് കിലോ കഞ്ചാവ് അന്തിക്കാട് പൊലീസ് പിടികൂടി. താന്ന്യം ചെമ്മാപ്പിള്ളി ആനേശ്വരം ക്ഷേത്രത്തിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിന്‍റെ അടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നാല് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ബസിനടിയിൽ സംശയകരമായ രീതിയിൽ പൊതികൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കഞ്ചാവിൻ്റെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
കൊടുംക്രൂരത, വയറ്റിൽ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവ് നായ അവശനിലയിൽ
സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അച്ഛനും മകനും കൊല്ലപ്പെട്ടു
കണ്ണൂർ മട്ടന്നൂരിൽ വീട്ടിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അച്ഛനും മകനും കൊല്ലപ്പെട്ടു. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശി ഫസൽ ഹഖും മകൻ ഷഹീദുളുമാണ് മരിച്ചത്. ആക്രി പെറുക്കുന്നതിനിടയിൽ കിട്ടിയ സ്റ്റീൽ പാത്രം മുറിയിൽ വച്ച് തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം.
ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കിൽ വാടക വീട്ടിൽ സ്ഫോടനം ഉണ്ടായത്. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സ്ഫോടനമുണ്ടായത്. നാട്ടുകാരും പൊലീസും എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസൽ ഹഖ് (45) ആണ് സ്ഫോടനസ്ഥലത്ത് വച്ച് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മകൻ ശഹീദുൾ 22 ആശുപത്രിയിൽ വച്ചും മരിച്ചു. പൊലീസ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ വച്ചാണ് സ്ഫോടനം നടന്നത്. വീടിന്റെ മേൽക്കൂര തകർന്നു. ആക്രി പെറുക്കുന്നതിനിടയിൽ കിട്ടിയ സ്റ്റീൽ പാത്രം മുറിയിൽ വച്ച് തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam