സഹോദരിക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവേ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് തെറിപ്പിച്ചു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Published : Oct 04, 2025, 04:06 PM IST
baby death

Synopsis

സൈക്കിളിൽ കാറിടിച്ച് അപകടം. അച്ഛന്റെ സഹോദരിയുടെ മകൾക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവേ സഹിൽ എന്ന 9 വയസുകാരൻ മരിച്ചു. പുന്നപ്ര ജംഗ്ഷനിൽ വെള്ളിയാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്.   

അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാറിടിച്ച് സൈക്കിളിൽ സഞ്ചരിച്ച വിദ്യാർത്ഥി മരിച്ചു. നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൽസലാം-സമീന ദമ്പതികളുടെ മകൻ മുഹമ്മദ് സഹിലാണ് (9) ഇന്ന് ചികിൽസയിലിരിക്കെ മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. അച്ഛന്റെ സഹോദരിയുടെ മകൾക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവേ പുന്നപ്ര ജംഗ്ഷനിൽ വെള്ളിയാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്. ആയിഷ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പുന്നപ്ര ജെ ബി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരണമടഞ്ഞ സഹൽ. സഹോദരി സഹല ഫാത്തിമ. 

 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ