സോ ബ്യൂട്ടിഫുൾ, ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ! 10 ബിയിലെ അതേ രാജേഷും ഷൈനിയും, 33 വർഷത്തിന് ശേഷം കണ്ടപ്പോൾ...

Published : Dec 04, 2023, 08:25 AM ISTUpdated : Dec 04, 2023, 11:02 AM IST
സോ ബ്യൂട്ടിഫുൾ, ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ! 10 ബിയിലെ അതേ രാജേഷും ഷൈനിയും, 33 വർഷത്തിന് ശേഷം കണ്ടപ്പോൾ...

Synopsis

പത്ത് ബിയിലെ ഷൈനിയും രാജേഷും വധൂവരന്മാരായി. കൂട്ടുകാർ എല്ലാവരും ഹാജർ ആവുകയും ചെയ്തു. ക്ലാസ് ഫോട്ടോയ്ക് പകരം ഒരു കല്ല്യാണ ഫോട്ടോ എല്ലാവരും ചേര്‍ന്ന് എടുത്തു.

കണ്ണൂര്‍: ഒരു പൂർവ വിദ്യാർത്ഥി സംഗമം രണ്ട് സഹപാഠികളുടെ വിവാഹത്തിലേക്ക് വഴി തുറന്ന കഥയാണ് ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. മൂന്ന് പതിറ്റാണ്ടിന് ശേഷം കണ്ടുമുട്ടിയ കണ്ണൂരിലെ രാജേഷും ഷൈനിയുമാണ് ഒന്നിച്ചത്. പഠിച്ച ചാല ഹയർ സെക്കൻഡറി സ്കൂൾ തന്നെ ഇരുവരുടെയും വിവാഹ വേദിയുമായി. ചങ്ങാതിക്കൂട്ടായ്മയായ കണ്ണാടിയിൽ തെളിഞ്ഞതാണ് ഈ കല്യാണം.

പത്ത് ബിയിലെ ഷൈനിയും രാജേഷും വധൂവരന്മാരായി. കൂട്ടുകാർ എല്ലാവരും ഹാജർ ആവുകയും ചെയ്തു. ക്ലാസ് ഫോട്ടോയ്ക് പകരം ഒരു കല്ല്യാണ ഫോട്ടോ എല്ലാവരും ചേര്‍ന്ന് എടുത്തു. ഒരു ഗെറ്റ് ടു ഗെതർ മാംഗല്യം. ചാല ഹയർ സെക്കൻഡറി സ്കൂൾ 90ലേ എസ്എസ്എൽസി ബാച്ചുകാർ ജൂണിൽ ഒത്തുകൂടിയിരുന്നു. 33 വർഷത്തിനുശേഷം ഷൈനിയും രാജേഷും അന്ന് കണ്ടു.

വിവാഹിതരല്ലെന്ന് അറിഞ്ഞപ്പോൾ ഷൈനിയോട് രാജേഷ് കല്യാണത്തിന് സമ്മതം ചോദിച്ചു. രാജേഷിന്‍റെ ഇഷ്ടം അറിഞ്ഞ കൂട്ടുകാർ തന്നെ എല്ലാ കാര്യത്തിലും മുന്നിട്ടിറങ്ങിയതോടെ അതിവേഗം തന്നെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തി. ഒരിക്കൽ കണ്ട് മറന്ന കൂട്ടുകാർ, അപ്രതീക്ഷിതമെങ്കിലും ഇനി എന്നും കാണുന്ന കൂട്ടുകാരായി മാറിയതിന്‍റെ സന്തോഷത്തിലാണ് രാജേഷും ഷൈനിയും.

ഫോണിൽ ബ്ലൂടൂത്തും ഓണാക്കി കറങ്ങി നടന്നാൽ കിട്ടുക ചെറിയ പണിയല്ല; ഈ മുന്നറിയിപ്പ് അവഗണിക്കല്ലേ...

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം