കാട്ടുപന്നിക്ക് വെച്ച കെണിയിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം! വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു

Published : Dec 04, 2023, 08:02 AM IST
കാട്ടുപന്നിക്ക് വെച്ച കെണിയിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം! വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു

Synopsis

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം

മലപ്പുറം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. കാട്ടു പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. സിനാന്റെ സുഹൃത്ത് 17 കാരൻ ഷംനാദ് ഇതേ വൈദ്യുത വേലിയിൽ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. സിനാന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോ‍ര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Asianet News Live | Election Results | ബിജെപി മുന്നേറ്റം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു