'നിലക്കടല വിളഞ്ഞത് നൂറുമേനി' ബാലുശേരിയിൽ വനിതാ കൂട്ടായ്മയുടെ ആവേശ വിളവെടുപ്പ്

Published : Jul 25, 2022, 09:18 PM IST
'നിലക്കടല വിളഞ്ഞത് നൂറുമേനി' ബാലുശേരിയിൽ വനിതാ കൂട്ടായ്മയുടെ ആവേശ വിളവെടുപ്പ്

Synopsis

ബാലുശേരിയിൽ വനിതാ കൂട്ടായ്മയിൽ കൃഷി ചെയ്ത നിലക്കടല വിളഞ്ഞത് നൂറുമേനി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായി നടത്തിയ നിലക്കടല കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം നടന്നു

കോഴിക്കോട്:  ബാലുശേരിയിൽ വനിതാ കൂട്ടായ്മയിൽ കൃഷി ചെയ്ത നിലക്കടല വിളഞ്ഞത് നൂറുമേനി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായി നടത്തിയ നിലക്കടല കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം നടന്നു. ബാലുശേരി കൃഷിഭവന്റെ സാമ്പത്തിക സാങ്കേതിക സഹായ സഹകരണത്തോടെ ആത്മപദ്ധതിയിൽ രൂപീകരിച്ച പുത്തൂർവട്ടം സൗപർണ്ണിക എഫ് ഐ ജി ഗ്രൂപ്പാണ് അര ഏക്കറിൽ നിലക്കടല കൃഷി ചെയ്തത്.

ആത്മയുടെ ഭക്ഷ്യ സുരക്ഷാ ഗ്രൂപ്പിന് സഹായമായി പതിനായിരം രൂപ വിത്ത്, വളം, നിലമൊരുക്കൽ എന്നിവയ്ക്കാണ്  നൽകിയത്.  എട്ട് വനിതകളടങ്ങിയ ഗ്രൂപ്പായിട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ നിലക്കടല കൃഷിയിറക്കിയത്. അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ശ്രീജ, പഞ്ചായത്ത്അംഗം അനൂജ, കൃഷി ഓഫീസർ പി. വിദ്യ,  കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read more: മങ്കിപോക്സ്: ലക്ഷണവുമായി രോഗികൾ വന്നാൽ ഉടൻ റിപ്പോർട്ട് ചെയ്യണം, ദില്ലിയിലെ ആശുപത്രികൾക്ക് നിർദ്ദേശം

ഇടുക്കി: തുട‍ര്‍ച്ചയായ കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയിരിക്കുയാണ് ഇടുക്കി ഉപ്പുതറക്കടുത്ത് കോതപാറയിലെ കർഷകർ. നിരവധി പേരുടെ കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. കാട്ടിലേക്ക്  കയറാതെ വനാതിർത്തിയിൽ ആന നിൽക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇടുക്കി വന്യജീവി സങ്കേതോട് അതിർത്തി പങ്കിടുന്ന മേഖലയാണ് ഉപ്പുതറ പഞ്ചായത്തിലെ കോതപാറ. ഇവിടെയാണ് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കാട്ടാന ആക്രമണം രൂക്ഷമായിരിക്കുന്നത്. രാത്രി കാലങ്ങളിൽ കൃഷിയിടത്തിലെത്തുന്ന കാട്ടാനക്കൂട്ടം വാഴ, ഏലം തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുകയാണ്.

രാത്രിയിൽ പേടിച്ചിട്ട് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാനും കഴിയുന്നില്ല. വന്യജീവികൾ കടക്കാതിരിക്കാൻ സ്ഥാപിച്ച് വൈദ്യുത വേലി തക‍ർന്ന് കിടക്കുന്ന ഭാഗത്തൂടെയാണ് കാട്ടാനകളെത്തുന്നത്. കൃഷിയിടത്തിലെത്തുന്ന കാട്ടാനകൾ പകൽ കോതപാറമേട്ടിൽ തമ്പടിക്കുകയാണിപ്പോൾ. മൂന്നെണ്ണമാണ് ഈ കൂട്ടത്തിലുള്ളത്. ആനകളെ തുരത്താൻ നടപടികളുണ്ടായില്ലെങ്കിൽ വനംവകുപ്പ് ഓഫീസ് ഉപരോധമടക്കമുള്ള സമരം നടത്താനാണ് ക‍ർഷകരുടെ തീരുമാനം.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്