നിബന്ധനകള്‍ പ്രവര്‍ത്തന മികവിന് വഴിമാറി; 94 കാരന്‍ നാരായണപിള്ള വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറി

Published : Sep 23, 2021, 07:47 AM ISTUpdated : Sep 23, 2021, 08:32 AM IST
നിബന്ധനകള്‍ പ്രവര്‍ത്തന മികവിന് വഴിമാറി; 94 കാരന്‍ നാരായണപിള്ള വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറി

Synopsis

കേരളത്തിലെ ഏറ്റവും മുതിർന്ന ബ്രാഞ്ച് സെക്രട്ടറി എന്ന റെക്കോർഡോടെ ആലപ്പുഴ ബുധനൂർ എണ്ണയ്ക്കാട് എ ബ്രാഞ്ചിന്  ഇനി നാരായണപിള്ള നേതൃത്വം നൽകും

തലമുറമാറ്റവും (Generational change) തവണ വ്യവസ്ഥയും (Term System) തുടങ്ങിയ നിബന്ധനകളൊക്കെ പ്രവർത്തന മികവിന് വഴിമാറിയപ്പോൾ 94 വയസ്സുള്ള എൻ.കെ. നാരായണപിള്ളയെ(N K Narayanapilla) സിപിഎം(CPM) വീണ്ടും ബ്രാഞ്ച് സെക്രട്ടറിയാക്കി.

കേരളത്തിലെ ഏറ്റവും മുതിർന്ന ബ്രാഞ്ച് സെക്രട്ടറി എന്ന റെക്കോർഡോടെ ആലപ്പുഴ ബുധനൂർ എണ്ണയ്ക്കാട് എ ബ്രാഞ്ചിന്  ഇനി നാരായണപിള്ള നേതൃത്വം നൽകും. പ്രവർത്തന മികവിന് മുന്നിൽ പ്രായം വെറും സംഖ്യ മാത്രം. 94 ലാം വയസ്സിലും കർമ്മനിരതനായ സഖാവാണ് നാരായണപിള്ള. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സമ്മേളനം ഏകകണ്ഠമായാണ് അദ്ദേഹത്തെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ഏറ്റവും മുതിർന്ന ബ്രാഞ്ച് സെക്രട്ടറി എന്ന റെക്കോർഡിന് പുറമെ, കൂടുതൽ കാലം ബ്രാഞ്ച് സെക്രട്ടറിയാകുന്ന വ്യക്തി എന്ന നേട്ടം കൂടി നാരായണപിള്ള സ്വന്തമാക്കി. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചത് മുതലാണ് പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ സജീവമായത്. 1983 മുതൽ പല ഘട്ടങ്ങളിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല, അങ്ങ് സം​ഗീതത്തിലും പിടിയുണ്ട്, പാട്ടുകളുമായി ഗാനവണ്ടി, കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ പ്രോഗ്രാം
പിഎസ്ഒ ഭക്ഷണം കഴിച്ചു, ട്രെയിൻ യാത്രക്കിടെ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ്