വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്തി; കായംകുളത്ത് എത്തിച്ചു, കണ്ടെത്തിയത് ബാം​ഗ്ലൂരിൽ

Published : Nov 02, 2024, 09:13 AM ISTUpdated : Nov 02, 2024, 09:55 AM IST
വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്തി; കായംകുളത്ത് എത്തിച്ചു, കണ്ടെത്തിയത് ബാം​ഗ്ലൂരിൽ

Synopsis

വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അമ്മ വഴക്കുപറഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

ആലപ്പുഴ: കായംകുളത്ത് നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി. ബാംഗ്ലൂരിൽ നിന്നാണ് കുട്ടിയെ കണ്ടത്തെിയത്. കുട്ടിയെ ഇന്നു രാവിലെ കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വീട്ടുകാർ വഴക്ക് പറഞ്ഞ വിഷമത്തിൽ വീട്ടിൽ നിന്നും പിണങ്ങി പോയതാണ് കുട്ടിയെന്നാണ് വിവരം.  വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അമ്മ വഴക്കുപറഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടിയുടെ സൈക്കിൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. 

ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞു; മരത്തിൽ തങ്ങിനിന്ന് അത്ഭുത രക്ഷപ്പെടൽ

https://www.youtube.com/watch?v=Ko18SgceYX8


 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു