ബത്തേരിയിൽ ആശുപത്രി കോമ്പൌണ്ടില്‍ 19 കാരി മരിച്ചനിലയിൽ, ആത്മഹത്യയെന്ന് സംശയം

Published : Jan 29, 2023, 06:10 PM ISTUpdated : Jan 29, 2023, 06:46 PM IST
ബത്തേരിയിൽ ആശുപത്രി കോമ്പൌണ്ടില്‍ 19 കാരി മരിച്ചനിലയിൽ, ആത്മഹത്യയെന്ന് സംശയം

Synopsis

അക്ഷരയെ കാണാനില്ലെന്ന്  കാണിച്ച് രക്ഷിതാക്കൾ ബത്തേരി പൊലിസിൽ പരാതി നൽകിയിരുന്നു.

വയനാട്: സുൽത്താൻ ബത്തേരിയിൽ 19 കാരിയെ ആശുപത്രി കോമ്പൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളിയാടി സ്വദേശിനി അക്ഷരയെയാണ്  ബത്തേരി  താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിൽ കണ്ടത്. ആശുപത്രി അധികൃതരും പൊലിസും സ്ഥലത്തെത്തി ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയാണന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അക്ഷരയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ബത്തേരി പൊലിസിൽ പരാതി നൽകിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്