വയനാട് സുൽത്താൻ ബത്തേരിയിൽ 24കാരൻ എലിപ്പനി ബാധിച്ചു മരിച്ചു; മരണം ചികിത്സയിലിരിക്കെ

Published : Jul 09, 2025, 05:23 PM IST
death

Synopsis

ചൊവ്വാഴ്ച വൈകിട്ടാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിൽസക്ക് എത്തിച്ചത്.

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു. 24 വയസ്സായിരുന്നു. ചീരൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 5 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിൽസക്ക് എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ ചീരാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ വിഷ്ണു പനിയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയിരുന്നു. പരിശോധനയിൽ ആരോഗ്യനില മോശമായതിനാൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർചെയ്തു. പിന്നീട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിതാവ്: രാജൻ. മാതാവ്: അമ്മിണി. സഹോദരൻ: ജിഷ്ണു.

PREV
Read more Articles on
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!