
തൃശൂർ: കൊരട്ടിക്കര സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരട്ടിക്കര കലിപ്പുറത്ത് താഴത്തേതിൽ മോഹനനെയാണ് (64) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
വടക്കാഞ്ചേരി മുള്ളൂർക്കര ഭാഗത്ത് വെച്ചാണ് മോഹനനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയതായുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. വ്യാഴാഴ്‌ച മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടയിലാണ് മരണപ്പെട്ടതായുള്ള വിവരം പൊലീസിൽ നിന്നും ലഭിച്ചത്. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: കൗസല്യ, മക്കൾ: വിജീഷ്, സൗമ്യ.
READ MORE: മാനന്തവാടിയിൽ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; പരാതി നൽകുമെന്ന് കുടുംബം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam