
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരൻ മരിച്ചു. ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
നേരത്തെ തന്നെ ഈ പ്രദേശത്ത് ലൈൻ പൊട്ടിവീഴുന്നത് പതിവായിരുന്നത് കെഎസ്ഇബിയിൽ പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു തരത്തിലുള്ള നടപടിയും എടുത്തിരുന്നില്ല. ബാബുവിന്റെ വീടിന് സമീപത്തുള്ള വീട്ടിലെ പമ്പിലാണ് ലൈൻ പൊട്ടിവീണത്. അതിലൂടെ നടന്നുപോകുമ്പോഴാണ് ഷോക്കേറ്റത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam