വിവരമറിഞ്ഞ് പൊലീസെത്തി ട്രാക്കിന് സമീപത്തുനിന്ന് ഇയാളെ കണ്ടെത്തി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഹരിപ്പാട്(ആലപ്പുഴ): വെള്ളാന ജങ്ഷന് സമീപം ട്രെയിൻ തട്ടി മരിച്ച അജ്ഞാതനായ മധ്യവയസ്കനെ തിരിച്ചറിഞ്ഞില്ല. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് പൊലീസെത്തി ട്രാക്കിന് സമീപത്തുനിന്ന് ഇയാളെ കണ്ടെത്തി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് മുൻവശം കഷണ്ടിയും നരച്ച തലമുടിയും താടിയും മീശയുമാണുള്ളത്. കറുപ്പും ചാരനിറവും കലർന്ന വരകളുള്ള ടി-ഷർട്ടാണ് വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ഹരിപ്പാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.