ഓട്ടോയിൽ പോകുന്നതിനിടെ തല പുറത്തിട്ടു, പോസ്റ്റിൽ തലയിടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

Published : Jan 14, 2024, 11:27 PM IST
ഓട്ടോയിൽ പോകുന്നതിനിടെ തല പുറത്തിട്ടു, പോസ്റ്റിൽ തലയിടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

Synopsis

വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ച് അമ്മക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇലക്ട്രിക്  പോസ്റ്റിൽ തല ഇടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ച് അമ്മക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും കുട്ടി തല പുറത്തേക്ക് ഇടുകയും പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

 

 

 

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ