തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളെ പ്രളയാനന്തര കേരളത്തിന്‍റെ നിര്‍മിതിക്കായി മാറ്റണം: മന്ത്രി എ.സി മൊയ്തീന്‍

Published : Nov 17, 2018, 08:25 PM IST
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളെ പ്രളയാനന്തര കേരളത്തിന്‍റെ നിര്‍മിതിക്കായി മാറ്റണം: മന്ത്രി എ.സി മൊയ്തീന്‍

Synopsis

ഉരുള്‍പൊട്ടലുായ സ്ഥലത്ത് വീണ്ടും വീട് പണിയുന്നത് സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ നിര്‍ദ്ദേശങ്ങളില്‍ തിരുത്തലുകള്‍ വരുത്തുമെന്ന് മന്ത്രി പറഞ്ഞു. മണ്ണ് ഒലിച്ചുപോയ സ്ഥലത്ത് വീട് വയ്ക്കാന്‍ കഴിയില്ല എങ്കിലും വിവിധ വകുപ്പുകള്‍ പരിശോധിച്ച് താമസയോഗ്യമായ സ്ഥലമെന്ന് ഉറപ്പാക്കിയ സ്ഥലങ്ങളില്‍ വീട് വയ്ക്കാനുള്ള സാഹചര്യമുണ്ടാക്കും

ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രധാന പദ്ധതികളെ പുതിയ കേരളം പടുത്തുയര്‍ത്താനുള്ള പ്രവര്‍ത്തികളാക്കി ആവിഷ്‌കരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ പ്രളയകാലത്തിന്റെ സാഹചര്യവും ജില്ലയുടെ പ്രത്യേകതകളും കണക്കിലെടുക്കണം. 

ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചും വിപണിയെ സമ്പൂര്‍ണ്ണമാക്കാന്‍ സഹായിക്കുന്നവിധത്തിലുമുള്ള ആശയങ്ങളിലൂന്നിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കണം. പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിക്ക് ഏറെ പ്രധാനമാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. അല്ലെങ്കില്‍ ഒരു പിന്നോക്ക ജില്ലയിലെ വികസനത്തെ  കൂടുതല്‍ മുരടിപ്പിച്ച ഉദ്യോഗസ്ഥരെന്ന ചീത്തപ്പേര് കേള്‍ക്കേിവരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 

ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ പോരായ്മ പടിപടിയായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രളയകാലത്ത് നാടിനെ സംരക്ഷിച്ച് നിര്‍ത്താന്‍ പ്രയത്‌നിച്ചത് ഇവിടത്തെ ഉദ്യോഗസ്ഥരാണെന്നത് ഏറെ അഭിമാനര്‍ഹമാണെന്ന്  മന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍ എല്ലാവരും നിയമം പഠിച്ചിട്ട് വരുന്നവരല്ല. നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പലതും ചെയ്യാന്‍ കഴിയും എന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. 

ഉരുള്‍പൊട്ടലുായ സ്ഥലത്ത് വീണ്ടും വീട് പണിയുന്നത് സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ നിര്‍ദ്ദേശങ്ങളില്‍ തിരുത്തലുകള്‍ വരുത്തുമെന്ന് മന്ത്രി പറഞ്ഞു. മണ്ണ് ഒലിച്ചുപോയ സ്ഥലത്ത് വീട് വയ്ക്കാന്‍ കഴിയില്ല എങ്കിലും വിവിധ വകുപ്പുകള്‍ പരിശോധിച്ച് താമസയോഗ്യമായ സ്ഥലമെന്ന് ഉറപ്പാക്കിയ സ്ഥലങ്ങളില്‍ വീട് വയ്ക്കാനുള്ള സാഹചര്യമുണ്ടാക്കും. പൊതുവായി നല്‍കിയ നിര്‍ദ്ദേശങ്ങള്‍  വ്യാഖ്യാനിച്ച് ഒരിടത്തും വീട് വയ്ക്കാന്‍ അനുവദിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കില്ല. 

സംശയമുള്ളവര്‍ പ്രവൃത്തികള്‍ തടസപ്പെടുത്താതെ സംശയനിവാരണം നടത്തി പ്രശ്‌നം പരിഹരിക്കണം. പുനര്‍നിര്‍മ്മാണം ശാസ്ത്രീയമായി പഠിച്ചുതന്നെ ചെയ്തില്ല എങ്കില്‍  ഇവിടെ വീണ്ടും പ്രത്യാഘ്യാതം ഉണ്ടാകുമെന്ന വിഷയം കാണാതിരിക്കുകയും ചെയ്യരുത്. പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ മണല്‍ ലൈഫ് പദ്ധതികളുടെ നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തണം എന്നും മന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു