മൂവാറ്റുപുഴയിൽ നിറയെ വെള്ളം ഉള്ള കനാൽ ഇടിഞ്ഞുവീണു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

Published : Jan 23, 2023, 10:21 AM ISTUpdated : Jan 23, 2023, 10:34 AM IST
മൂവാറ്റുപുഴയിൽ നിറയെ വെള്ളം ഉള്ള കനാൽ ഇടിഞ്ഞുവീണു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

Synopsis

കനാൽ തകർന്ന് റോഡിലേക്കിരമ്പി വന്ന വെള്ളം എതിരെയുള്ള വീടിനുമുറ്റത്തേക്ക് കയറി. വാഹന ​ഗതാ​ഗതവും തടസപ്പെട്ടു

എറണാകുളം: മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞ് വീണു. നിറയെ വെള്ളമുണ്ടായിരുന്ന കനാൽ, 15 അടി താഴ്ചയിലേക്ക് ആണ് ഇടിഞ്ഞു വീണത്. ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ് കനാൽ ഇടിഞ്ഞ് റോഡിൽ വീണത്. ക‍ാ‍ർ കടന്നുപോയതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. സമീപത്തെ വീട്ടുമുറ്റത്തേക്ക് കനാല്‍ പൊട്ടിയ വെള്ളം ഇരച്ചെത്തുകയായിരുന്നു. മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി പ്രൊജക്ടിന്‍റെ ഭാഗമായുള്ള കനാലാണ് തകര്‍ന്നത്. കനാല്‍ തകര്‍ന്നതിന് പിന്നില്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയത അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.

കനാൽ തകർന്ന് റോഡിലേക്കിരമ്പി വന്ന വെള്ളം എതിരെയുള്ള വീടിനുമുറ്റത്തേക്ക് കയറുന്ന ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. വാഹന ​ഗതാ​ഗതവും തടസപ്പെട്ടു. മണിക്കൂറുകളോളം ശ്രമിച്ച ശേഷം ​ഗതാ​ഗതം പുനസ്ഥാപിച്ചു. നേരത്തെയും ഈ കനാല്‍ തകര്‍ന്നിട്ടുണ്ട്. അപകടം നടന്ന സമയത്ത് പ്രദേശത്തും സമീപത്തെ റോഡിലും ആരുമുണ്ടാകാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്. 

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു