അഞ്ചുകോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി തിരുവല്ലത്തെ എ.ആര്‍.ഫൈനാൻസ്,പൊലീസ് നടപടിയില്ലെന്ന് ആക്ഷേപം

Published : Jan 23, 2023, 07:48 AM IST
അഞ്ചുകോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി തിരുവല്ലത്തെ എ.ആര്‍.ഫൈനാൻസ്,പൊലീസ് നടപടിയില്ലെന്ന് ആക്ഷേപം

Synopsis

തിരുവല്ലം പൊലീസിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കുംവരെ പരാതി നൽകിയിട്ടും ഫൈനാൻസ് ഉടമകളെ അറസ്റ്റ് ചെയ്യാതെ പൊലീസ് രക്ഷപ്പെടുത്തിയെന്നും നിക്ഷേപകര്‍ പറയുന്നു


തിരുവനന്തപുരം തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്. മേനിലത്ത് പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് നൂറോളം നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നൽകി ആകര്‍ഷിച്ചാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരിൽ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന്‍റെ തട്ടിപ്പ്. ഡിവൈഎസ്‍പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ ഉൾപ്പെടെ ചേര്‍ന്ന് നടത്തുന്ന എ.ആര്‍.ഫൈനാൻസിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും നിക്ഷേപകര്‍ക്ക് പരാതിയുണ്ട

2003ൽ പാര്‍ട്‍ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് തിരുവല്ലം വില്ലേജ് ഓഫിസിന് സമീപത്തെ ആനന്ദ ഭവനിൽ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാൻസ്. സഹോദരിമാരായ എ.ആര്‍.ചന്ദ്രിക, എ.ആര്‍.ജാനകി, ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ ആര്‍.മാലിനി, എം.എസ്.മിനി, പി.എസ്.മീനാകുമാരി എന്നിവരുടെ പേരിലാണ് രജിസ്ട്രേഷൻ. ഇതിലെ ജാനകിയുടെ വീട്ടിലാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം. 2021 ഒക്ടോബര്‍ വരെ കൃത്യമായി പലിശ നൽകി വിശ്വാസം ഉറപ്പിച്ചതോടെ ബന്ധുക്കളും അയൽവാസികളുമായ നിരവധിപേര്‍ സമ്പാദ്യം മുഴുവൻ നിക്ഷേപമായിറക്കി. ഇതിനുശേഷം പലിശ മുടങ്ങി. ഒന്നേകാൽ വര്‍ഷമായി പലിശയുമില്ല മുതലുമില്ല.

തിരുവല്ലം പൊലീസിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കുംവരെ പരാതി നൽകിയിട്ടും ഫൈനാൻസ് ഉടമകളെ അറസ്റ്റ് ചെയ്യാതെ പൊലീസ് രക്ഷപ്പെടുത്തിയെന്നും നിക്ഷേപകര്‍ പറയുന്നു

ഒടുവിൽ മാര്‍ച്ച് 31നകം മുഴുവൻ തുകയും പലിശയും തിരിച്ചുനൽകാമെന്ന് 100 രൂപാ മുദ്രപത്രത്തിൽ ഉറപ്പ് എഴുതി വാങ്ങിയിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ഇതിൽ വിശ്വാസമില്ല. ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി പണം തിരിച്ചുപിടിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിക്ഷേപകര്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പരാതികളിൽ രണ്ട് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിനാൽ ഒന്നുചെയ്യാനാകില്ലെന്നും പറഞ്ഞ് കൈമലര്‍ത്തുകയാണ് തിരുവല്ലം പൊലീസ്

'എനി ടൈം മണി'; കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കമ്പനി ഡയറക്ടര്‍ മുങ്ങി, കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മേലുകാവ് സ്വദേശി മനുമോൻ, ഇടമറുകിൽ വാടകയ്ക്ക് വീടെടുത്തു, നടത്തിയത് സമാന്തര ബാർ; രഹസ്യമായെത്തി പൊക്കി
പരാതി അന്വേഷിക്കാനെത്തിയപ്പോൾ കൂട്ടനിലവിളി, കിണറിലേക്ക് ചാടി എസ്ഐ, മുങ്ങിയെടുത്തത് നാലുവയസുകാരനെ