
കോഴിക്കോട്: പൂനൂര്‍ പുഴയില്‍ ഇന്നലെയും ഒരു മൃതദേഹം കൂടി കണ്ടെത്തി. കണ്ണാടിക്കല്‍ ചാമക്കാമണ്ണില്‍ കുഞ്ഞുമുഹമ്മദിന്‍റെ മകന്‍ എം.സി സിദ്ദിഖ് (48) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സിദ്ദിഖിന്‍റെ ഭാര്യ: ഷാഹിദ. മക്കള്‍: മുര്‍ഷിദ, മുനീഷ്, മുബ്‌സിന. മരുമകന്‍: അജിപ്രാസ്.
ഇതോടെ ഇവിടെ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം രണ്ടായി. അതേസമയം കഴിഞ്ഞ ദിവസം കക്കോടി പുഴയില്‍ കണ്ടെത്തിയ അഞ്ജാത മൃതദേഹം പുനത്ത് നിന്നും കാണാതായ കൊട്ടാരക്കോത്ത് മൊയ്തീന്‍റെ (68)താണെന്ന് മകന്‍ തിരിച്ചറിഞ്ഞു.
പൂനൂര്‍ പുഴയിലെ കക്കോടി പാലത്തിനടുത്ത ഗ്രീന്‍ വേള്‍ഡിന് സമീപത്ത് നിന്നും ശനിയാഴ്ച ഉച്ചയോടെ നാട്ടുകാരാണ് അഞ്ജാത മൃതദേഹം പുഴയിലൂടെ ഒഴുകുന്നത് കണ്ടത് ഉടനെ ചേവായൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ പോയി തിരിച്ച് വരുന്നതിനിടെ കാണാതാവുകയായിരുന്നു. പറമ്പില്‍ ബസാറിലെ പറമ്പില്‍ കടവ് പുഴയില്‍ അപകടത്തില്‍പ്പെട്ട് ഒലിച്ച് പോവുകയായിരുന്നു ഇദ്ദേഹം. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വിദേശത്തുള്ള മകന്‍ നൗഷാദ് നാട്ടില്‍ എത്തിയതിന് ശേഷം കൈയ്യില്‍ ധരിച്ച വാച്ച് കണ്ടാണ് തിരിച്ചറിഞ്ഞത്.
വെള്ളിമാട്കുന്നില്‍ നിന്നും 'അഗ്‌നിശമന സേനാവിഭാഗം എത്തിയാണ് എയര്‍ ബോട്ട് ഉപയോഗിച്ച് കണ്ടല്‍ചെടികള്‍ക്കിടയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന് ഏഴ് ദിവസത്തേ പഴക്കം തോന്നിക്കുന്നുണ്ടായിരുന്നു. ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജ്, അബ്ദുള്‍ ഫൈസി, ജോയി എബ്രാഹം, സുജിത്ത് കുമാര്‍, ബിനീഷ്, മുഹമ്മദ് ഷാനിജ്, എന്നിവര്‍ നേതൃത്വം നല്‍കി.
ചേവായൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൂനത്ത് ജൂമാ മസ്ജിദില്‍ മയ്യിത്ത് ഖബറടക്കി. ഭാര്യ: നഫീസ. മക്കള്‍: നൗഷാദ്, നദീറ. മരുമക്കള്‍: സിറാജ്, സമീന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam