സജിത മഠത്തിലിന്‍റെ മാതാവ് അന്തരിച്ചു

Published : Aug 19, 2018, 09:37 PM ISTUpdated : Sep 10, 2018, 01:44 AM IST
സജിത മഠത്തിലിന്‍റെ മാതാവ് അന്തരിച്ചു

Synopsis

തിരുവണ്ണൂർ പാലാട്ട് നഗറിൽ താമസിക്കുന്ന മഠത്തിൽ സാവിത്രി ടീച്ചർ (76 വയസ്) നിര്യാതയായി. കല്ലായി ജിയുപി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപികയാണ്.  ദീർഘകാലം തിരുവണ്ണൂർ സോയ മഹിളാസമാജം പ്രസിഡന്‍റായിരുന്നു.

കോഴിക്കോട്:  തിരുവണ്ണൂർ പാലാട്ട് നഗറിൽ താമസിക്കുന്ന മഠത്തിൽ സാവിത്രി ടീച്ചർ (76 വയസ്) നിര്യാതയായി. കല്ലായി ജിയുപി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപികയാണ്.  ദീർഘകാലം തിരുവണ്ണൂർ സോയ മഹിളാസമാജം പ്രസിഡന്‍റായിരുന്നു.

കെ എസ് ടി എ ജില്ലാ കമ്മിറ്റിയംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ കല്ലായി മേഖലാ കമ്മിറ്റിയംഗം, സി പി ഐ (എം) ബൈപ്പാസ് ഈസ്റ്റ് ബ്രാഞ്ചംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതനായ ചന്ദ്രശേഖരമേനോൻ ആണ് ഭർത്താവ്.

സിനിമാ - നാടക പ്രവർത്തക സജിത മഠത്തിൽ (പ്രൊഫസർ, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ),  സബിതാ ശേഖർ (ബിപിഒ, യു ആർ സി, തിരുവണ്ണൂർ) എന്നിവർ മക്കളാണ്. മരുമക്കൾ :  റൂബിൻ ഡിക്രൂസ് ( നാഷണൽ ബുക് ട്രസ്റ്റ് ), മുഹമ്മദ് ശുഹൈബ് (ബിസിനസ്). പി വി എസ് ആശുപത്രിയിൽ ഉള്ള മൃതദേഹം നേത്രദാനത്തിന് ശേഷം പാലാട്ട് നഗറിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക് മാനാരി ശ്മശാനത്തിൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം